മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജിന്റെ പ്രിയതമയ്ക്ക് ഇന്ന് ജന്മദിനമാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഓടുമ്പോഴും പ്രിയപെട്ടവൾക്ക് ജന്മദിനാശംസകളറിയിക്കാൻ പൃഥ്വി മറന്നില്ല. ഫെയ്സ്ബുക്കിലൂടെയും ഇൻസ്റാഗ്രാമിലൂടെയും ട്വിറ്റ്വറിലൂടെയും പ്രിയതമയുടെ ചിത്രം പങ്കുവച്ചു കൊണ്ട് പൃഥ്വി സുപ്രിയയ്ക്ക് ആശംസകൾ നേർന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പൃഥ്വിയുടെ പോസ്റ്റ് ഷെയർ ചെയ്തും അല്ലാതെയും നിരവധി പേർ സുപ്രിയയ്ക്ക് ജന്മദിനം ആശംസിച്ചു.
ഉടൻ തന്നെ സുപ്രിയയുടെ മറുപടിയുമെത്തി. ലൂസിഫർ എന്ന ചിത്രത്തിന്റെ സെറ്റിൽ സംവിധായകന്റെ റോളിൽ പൃഥ്വിരാജ് മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പൃഥ്വിയ്ക്കും തനിക്ക് ആശംസയർപ്പിച്ചവർക്കും സുപ്രിയ നന്ദി പറഞ്ഞു.
2011 ഏപ്രിലിൽ ആണ് ബിബിസി റിപ്പോർട്ടർ ആയിരുന്ന സുപ്രിയ മേനോനുമായി പൃഥ്വിരാജ് വിവാഹിതനായത്. നാല് വയസ്സുകാരി അലംകൃത മേനോൻ പൃഥ്വിരാജ് ഏകമകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക