പുറത്തിറങ്ങി പത്ത് വർഷത്തോടടുത്തെങ്കിലും മമ്മൂട്ടിയെ കേരള വർമ്മ പഴശ്ശിരാജയായി സ്ക്രീനിൽ കാണുമ്പോൾ ഇന്നും മലയാളികൾക്കാവേശമാണ്. പഴശ്ശിരാജ എന്ന ഹരിഹരൻ ചിത്രം ഇന്നും ടി വി യിൽ സംപ്രേക്ഷണം ചെയ്താൽ നമ്മളിരുന്നു കാണും എന്നതിൽ സംശയമില്ല.
ഇപ്പോഴിതാ പഴശ്ശിരാജയെ അഭിനന്ദിച്ച് ബ്രിട്ടീഷ് എം പി രംഗത്തെത്തിയിരിക്കുകയാണ്. ത്തിയിരിക്കുന്നത്. സ്കോട്ട്ലാന്റ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ മാര്ട്ടിന് ഡേയാണ് ഫെയ്സ്ബുക്കിലൂടെ പഴശ്ശിരാജയെ അഭിനന്ദിച്ചത്.
പഴശ്ശിരാജ തന്നെ ആവേശഭരിതനാക്കിയെന്നാണ് മാര്ട്ടിന് ഡേ പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമര പോരാളി വില്യം വാലേസിന്റെ ജീവിതവുമായി പഴശ്ശിയുടെ ജീവിതത്തിന് സാമ്യമുണ്ട്. പഴശ്ശിരാജയെപ്പോലെ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വാലേസും പ്രയോഗിച്ചിട്ടുണ്ടെന്നാണ് മാര്ട്ടിന് ഡേ വിവരിക്കുന്നത്.
വാലേസിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് പഴശ്ശിരാജയെക്കുറിച്ച് പറഞ്ഞുതന്നതെന്നും, മമ്മൂട്ടിയുടെ സിനിമകാണാന്‍ തന്നെ നിര്‍ദ്ദേശിച്ചതെന്നും മാര്ട്ടിന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പ്രണയവും ഫാന്റസിയും ഒത്തുചേർന്ന് കിടിലൻ ഫീൽ തരുന്ന ഇബിലീസ് ട്രെയിലര്‍പുറത്തിറങ്ങി; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക