പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമീര്‍ ഖാന്. താന്‍ പാക്കിസ്ഥാനിലേക്ക് പോകില്ല. ഇതുവരെ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ആമീര്‍ ഖാന് വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പാനി ഫൗണ്ടേഷന് നടത്തുന്ന പരിപാടിയുടെ തിരക്കിലാണ് ഞാനിപ്പോള്‍. ഏകദേശം 10,000 ഗ്രാമീണരാണ് പരിപാടിയില്‍ പങ്കെടുക്കുക. ആഗസ്റ്റ് 12നാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്; ആമീര്‍ പറഞ്ഞു..
ആമീര്‍ ഖാന് ഇമ്രാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ആമിര്‍ഖാനെ കൂടാതെ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്കര്‍, കപില്‍ദേവ് എന്നിവരെയും സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചതായി റിപ്പോട്ടുകളുണ്ടായിരുന്നു.
ആഗസ്റ്റ് 11നാണ് ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇത്തവണത്തെ സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ
പ്രതികരിക്കാൻ ഇവിടെ എഴുതുക