തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന് ഇന്ന് 43 ആം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മഹർഷിയുടെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ടീസറിൽ കോളേജ് കുമാരന്റെ വേഷത്തിൽ സ്റ്റൈൽ ആയിട്ടാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് തന്നെയാണ് പുറത്ത് വിട്ടത്. മഹേഷ് ബാബു തന്നെയാണ് പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചത്. റിഷിയുമായുള്ള യാത്ര ഇന്ന് തുടങ്ങുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ഫസ്റ്റ്ലുക്ക് പങ്കുവെച്ചു കൊണ്ട് മഹേഷ് ബാബു കുറിച്ചു.
Embarking on my new journey as RISHI.#MAHARSHI pic.twitter.com/xiAylLc2ND
— Mahesh Babu (@urstrulyMahesh) August 8, 2018
പൂജ ഹെഡ്ജ്, അല്ലാരി നരേഷ് എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വംഷി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ്, ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ്, പിവിപി സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക