ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നു.
ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതില്‍ ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയര്‍ത്തി വയ്ക്കുമെന്ന് കഐസ്ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇതോടെ ചെറുതോണിയിലും പെരിയാറിലേക്കുമുള്ള ജലമൊഴുക്കിന്റെ തോത് വന്‍തോതില്‍ കൂടി. ഇരുകരകളും കവിഞ്ഞൊഴുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക