വീടിന്റെ അകത്തളങ്ങൾക്ക് പെട്ടെന്നൊരു മാറ്റം വേണമെന്ന് തോന്നുന്നുണ്ടോ? എന്നാൽ അതിനായി പെയിന്റ് മാറ്റുകയോ ഫർണിച്ചറുകൾ മാറ്റുകയോ ഒക്കെ ചെയ്ത് പോക്കറ്റ് കാലിയാക്കണ്ട. അകത്തളങ്ങളിലെ തിരശീലകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ നമുക്ക് മുറികൾക്ക് ന്യൂ ലുക്ക് നൽകാം. അകത്തളങ്ങൾ മനോഹരമാക്കാൻ കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
ചെറിയ ജനാലകള്‍ക്ക് നീളമുള്ള കര്‍ട്ടനുകള്‍ ഇടുന്നത് അഭംഗിയായിരിക്കും. അതിനാല്‍ ഇത് ഒഴിവാക്കുക. അതുപോലെ ചെറിയ മുറികളില്‍ സീലിങ്ങിന്റെ ഉയരത്തിനൊപ്പം കര്‍ട്ടനുകള്‍ ഇടുന്നത് ആ മുറിക്ക് നീളക്കൂടുതല്‍ തോന്നിപ്പിക്കുവാന്‍ സഹായിക്കും. എന്നാല്‍ വലിപ്പമുള്ള മുറികളില്‍ നീളമുള്ള കര്‍ട്ടനുകളെക്കാള്‍ നല്ലത് ചെറിയ കര്‍ട്ടനുകളാണ്.
മിക്കപ്പോഴും ഒരു ഏകദേശ അളവില്‍ കര്ട്ടന് തുണി മേടിച്ച് കര്ട്ടന് തയ്പ്പിക്കുകയാണ് പലരും ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിന് പകരം ജനാലകളുടെ അളവുകള്‍ കൃത്യമായി എടുത്തതിനു ശേഷം മാത്രം കര്ട്ടന് തുണി എടുക്കുക. കര്ട്ടനിടാനുള്ള പൈപ്പുകളും ശരിയായ അളവിലുള്ളതാവാന് ശ്രദ്ധിക്കണം.
ഓ കര്ട്ടന് തുണിയല്ലേ…? തേയ്ക്കേണ്ട ആവശ്യമില്ല എന്ന് വിചാരിക്കേണ്ട. ചുളുങ്ങി മടങ്ങിയ കര്ട്ടന് തുണി വിരിച്ചാല്‍ രണ്ടു ദിവസം കഴിയുമ്പോള്‍ തനിയെ നിവര്‍ന്നോളും എന്നു വിചാരിക്കരുത്. കര്ട്ടന് തുണി വിരിയ്ക്കുന്നതിന് മുന്‍പ് വൃത്തിയായി ഇസ്തിരി ഇട്ടതിനു ശേഷം വേണം ഉപയോഗിക്കാന്‍.
ജനാലകളില്‍ പാകമാകാതെ നീളം കുറഞ്ഞ് കര്ട്ടന് കിടക്കുന്നത് അഭംഗിയാണ്. അതിനാല്‍ തയ്ച്ചു കിട്ടുന്ന കര്‍ട്ടനുകള്‍ വാങ്ങിക്കുമ്പോള്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കര്ട്ടന് തുണിയുടെ ഭാരത്തിന് അനുസരിച്ചുള്ള പൈപ്പ് വേണം ഘടിപ്പിക്കാന്‍. വീടിന്റെ ഡിസൈന്‍ ചേര്‍ന്ന പുതിയ കര്ട്ടന് തുണി ഇടുമ്പോള്‍ ഭാരം താങ്ങാന്‍ പറ്റുമെന്ന് ഉറപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക