കുട്ടികൾക്കും കുട്ടികളോടൊപ്പമിരുന്ന് കണ്ട് മുതിർന്നവർക്കും ഒരുപോലെ പരിചിതരാണ് ഡോറയും ബുജിയും. ഡോറ ആരാധകരായ കുട്ടികൾക്ക് ഇപ്പോളിതാ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഡോറയും ബുജിയും വ്ർള്ളിത്തിരയിലെത്താൻ പോകുന്നു.
ഡോറ ദ എക്സ്പ്ലോറര്‍ ദി ഡെസ്റ്റിനൈ മെഡാലിയണ്‍ എന്നാണ് സിനിമക്ക് പേര് നല്‍കിയിരിക്കുന്നത്. ഹോളിവുഡിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഇസബീല മോനേര് ആണ് ഡോറ ആയി വേഷമിടുന്നത്. ഇസബീല തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇസബീല ഡോറയുടെ വേഷത്തില്‍ നില്ക്കുന്ന ചിത്രം പുറത്തുവിട്ടു. ഡോറ ദി എക്സ്പ്ലോററിലെ ആദ്യ ചിത്രം നിങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ ആകെ ആവേശത്തിലാണെന്ന് ഇസബീല കുറിച്ചു. ചിത്രം അടുത്തവര്‍ഷം ഓഗസ്റ്റില്‍ തീയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക