കണ്മുന്നിൽ നോക്കിക്കൊണ്ട് നിൽക്കെ നിമിഷങ്ങൾക്കുളിലാണ് ഓരോ പ്രദേശത്തും വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതമെന്ന് നാം കരുതിയിരിക്കുന്ന പ്രദേശങ്ങൾ പോലും ചിലപ്പോൾ വെള്ളത്തിനടിയിലായെന്ന് വരാം. അതിനാൽ ഏതു നിമിഷവും അപകടം പതിയിരിപ്പുണ്ടെന്ന യാഥാർഥ്യം മനസിലാക്കി ഈ കാര്യങ്ങൾ ഒരുക്കി വച്ച് കരുതലോടെ ഇരിക്കുക.
അത്യാവശ്യം കയ്യിൽ കരുതേണ്ടേ കാര്യങ്ങൾ
അര ലിറ്റർ വെള്ളത്തിന്റെ ബോട്ടിൽ
ഒ ആർ എസ് – ഒരു പാക്കറ്റ്
അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ
ആന്റിസെപ്റ്റിക് ലോഷൻ
100 ഗ്രാം കപ്പലണ്ടി/ ഉണക്കമുന്തിരി/ ഈന്തപ്പഴം
ചെറിയ ഒരു കത്തി
ക്ലോറിൻ ടാബ്ലറ്റ്
നിങ്ങൾ സ്ഥിരമായി കഴിക്കാറുള്ള മരുന്നുകൾ
ടോർച്ച്
പവർ ബാങ്ക്, ടോർച്ച് ബാറ്ററി
മൊബൈൽ ഫോൺ
സാനിറ്ററി നാപ്കിൻ
അത്യാവശ്യം കുറച്ച് പണം
ഇത്രയും സാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു കിറ്റ് തയ്യാറാക്കി വയ്ക്കുക. വീട്ടിലായാലും ജോലിസ്ഥലത്തായാലും പുറത്ത് പോകുമ്പോഴായാലും ഇത് കൂടെ കരുതുക. നാം ഒരിടത്തും സുരക്ഷിതരല്ല എന്ന് പ്രത്യേകം ഓർക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ ഔദ്യോഗികമായ മുന്നറിയിപ്പ് കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒരു കാരണവശാലും അവിടെ തുടരരുത്. വീടിന്റെ മുകളിലത്തെ നിലയിലോ ടെറസിലോ അഭയം തേടാമെന്ന ചിന്ത ഒഴിവാക്കുക. ഇത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കും.
മൊബൈൽ ഫോൺ, പവർ ബാങ്ക്, ടോർച്ച് എന്നിവ ഫുൾ ചാർജ്ജിൽ വയ്ക്കുക. മൊബൈൽ ബാലൻസ് ഇല്ലെങ്കിൽ എത്രയും പെട്ടന്ന് തന്നെ റീചാർജ്ജ് ചെയ്യുക.
കുട്ടികളെ ഇപ്പോഴും കൂടെത്തന്നെ നിർത്തുക.
അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിലേക്ക് പോയി ഫോട്ടോയോ സെൽഫിയോ എടുക്കാൻ ശ്രമിക്കരുത്.
വെള്ളത്തിൽ ഇറങ്ങി നടക്കേണ്ടി വരുന്ന അവസരങ്ങളിൽവാദിയോ മറ്റോ കൊണ്ട് കുത്തി നോക്കി മുന്നിൽ കുഴികളില്ല എന്ന് ഉറപ്പുവരുത്തി മുന്നോട്ട് നീങ്ങുക.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പെട്ടുപോയാൽ ടെറസ്സിലോ ഉയർന്ന സ്ഥലങ്ങളിലോ കയറി നിന്ന് ടോർച്ച് തെളിയിക്കുക. ഇത് രക്ഷാപ്രവർത്തകരുടെ ശ്രദ്ധ നിങ്ങളിലേക്കെത്താൻ സഹായകമാകും.
ദുരന്ത നിവാരണ സംഘങ്ങളുടെ ഫോൺ നമ്പറുകൾ ഫോണിൽ സേവ് ചെയ്യുക.
പ്രളയദുരിതമനുഭവിക്കുന്ന മറ്റെവിടെയും അഭയം തേടാനില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കണ്ടാൽ 8547698740 എന്ന നമ്പറിൽ വിളിക്കുക.
വൈദ്യുത കമ്പി പൊട്ടിവീണതോ അതുസംബന്ധിച്ച മറ്റ് അപകടങ്ങളോ കണ്ടാൽ 9496061061 എന്ന നമ്പറിൽ വിളിക്കുക.
പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർ നിങ്ങളുടെ ലൊക്കേഷൻ 8078808915 എന്ന നമ്പറിൽ വാട്സാപ്പ് ഷെയർ ചെയ്യുക.
അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ സംഘങ്ങളുടെ നമ്പറിൽ വിളിച്ചിട് ലഭിക്കുന്നില്ല എങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാം 04712333812
പ്രതികരിക്കാൻ ഇവിടെ എഴുതുക