പ്രശസ്ത പിന്നണി ഗായകൻ ഉണ്ണി മേനോന്റെ മകൻ അങ്കുർ മേനോന്റെ കല്യാണം ആർഭാടങ്ങളില്ലാതെ നടത്തും. ഉണ്ണി മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ ചടങ്ങുകൾക്കായുള്ള പണം പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.
സെപ്തംബര്‍ ഇരുപതിന് തൃശൂര്‍ ലൂലു കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ഒമ്പത് മാസങ്ങളായി വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. വിവാഹം അതേ ദിവസം അതേ മുഹൂര്‍ത്തത്തില്‍ ചെന്നൈ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തില്‍ നടക്കും.
ചെന്നൈയില്‍ ആര്‍കിടെക്ട് ആണ് ഉണ്ണിയുടെ മകന് അങ്കുര്‍ മേനോന്. വധു കാവ്യ ദുബായില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക