ചമ്പക്കുളത്ത് ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോകവേ ആംബുലൻസിന് തീപിടിച്ച് രോഗി മരിച്ചു. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ കടയും കാറും മൂന്നു ബൈക്കുകളും തീപിടിച്ചുകത്തി. ചമ്പക്കുളം കൊണ്ടാക്കൽ വട്ടപ്പുള്ളിത്തറ മോഹനൻ നായർ ആണ് മരിച്ചത്. അപകടത്തിൽ നഴ്സിന് ഗുരുതരപരിക്കേറ്റു.
ബുധനാഴ്ച വൈകുന്നേരം ചമ്പക്കുളം ഗവ. ആശുപത്രിക്കു സമീപമായിരുന്നു സംഭവം. മോഹൻ നായർക്ക് ഓക്സിജൻ നൽകുന്നതിനിടെ സിലണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലായ മോഹനൻ നായരുമായി 108 ആംബുലൻസ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സ് മോഹനൻ നായരുമായി പുറത്തേക്ക് ചാടി രക്ഷപെട്ടു. ഡ്രൈവറും ഈ സമയം ഓടി മാറിയതിനാൽ രക്ഷപെടാനായി. ഹൃദയാഘാതം മൂലമാണ് മോഹനൻ നായർ മരിച്ചത്. നഴ്സിന് കൈയ്ക്കും കാലിനും പൊള്ളലേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക