യുഎഇയില്‍ ഹിജ്റ വര്‍ഷാരംഭം അനുബന്ധിച്ചുള്ള അവധി ദിനം സെപ്റ്റംബര്‍ 13ന് ആയിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയ്ക്കും അതേ ദിവസം തന്നെയായിരിക്കും അവധിയെന്നാണ് മന്ത്രാലയം അറിയിച്ചത്. യുഎഇയിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 13ന് അവധി നല്‍കുമെന്ന് തിങ്കളാഴ്ച തന്നെ യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു.
വെള്ളി, ശനി ദിവസങ്ങളിലെ പൊതു അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 16 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ചുള്ള പുതുവര്‍ഷപ്പിറവി (1440 മുഹറം 1) മാസപ്പിറവി ദൃശ്യമാവുന്നതനുസരിച്ച് രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക