കാളിദാസിനെ കുഴപ്പിക്കുന്ന ചോദ്യമായിരുന്നു അത്. ജയറാമാണോ പാർവ്വതിയാണോ മികച്ച ആർട്ടിസ്റ്റ്? ഒരു പ്രോഗ്രാമിനിടെ അവതാരകൻ ചോദ്യമാണിത്. അച്ഛനാണോ അമ്മയാണോ മികച്ച അഭിനേതഭാവെന്ന പക്ഷെ കാളിദാസ് പകച്ചില്ല. ഉടൻ വന്നു മറുപടി. “സെന്റിമെന്‍സ് സീനുകളില്‍ അമ്മയാണ് മികച്ചത്, താമാശ രംഗങ്ങളില്‍ അപ്പയും”, വളരെ ബുദ്ധിപരമായിട്ടാണ് കാളിദാസ് അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്.
ജയറാമിനോടൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. തുടർന്ന് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസ് വേഷമിട്ടു. രണ്ടു ചിത്രങ്ങളിലും ജയറാമിന്റെ മകനായിട്ടാണ് കാളിദാസ് വേഷമിട്ടത്. പൂമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായക പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് കാളിദാസ്.
സാമി സ്ക്വയറിൽ നിന്നും തൃഷ പിന്മാറിയതിനു പിന്നിലെ കാരണം കീർത്തി സുരേഷോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക