തടവിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുൽസും നവാസ് അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണിലാണ് കുൽസൂമിനെ ചികിത്സയ്ക്കായി ലണ്ടനിലെ ആശുപത്രിയിൽപ്രവേശിപ്പിച്ചത്. ക്യാൻസറിന് പുറമെ ശ്വാസകോശ രോഗവുമുണ്ടണ്ടായിരുന്നു.
നവാസ് ഷരീഫ് – കുല്‍സും നവാസ് ദമ്പതികള്‍ക്ക് മറിയം, ഹസ്സന്, ഹുസ്സൈന്‍, അസ്മ എന്നിങ്ങനെ നാല് കുട്ടികളുണ്ട്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് നവാസ് ഷെരീഫും മകളും ജയിലിലാണ്.
നവാസ് ഷരീഫിന്റ പാര്‍ട്ടിയായ പി.എം.എല്‍-എന്‍ മുന്‍ പ്രസിഡന്റ് കൂടിയാണ് കുല്‍സൂം.
ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ വീഴ്ച; പാസ്വേഡ് സേവ് ചെയ്തിട്ടുണ്ടെങ്കിൽ പണികിട്ടും
പ്രതികരിക്കാൻ ഇവിടെ എഴുതുക