ജലന്ധർ പീഡന കേസിൽ കന്യാ സ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് ജീസസ്. പീഡന കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലുമായുള്ള കന്യാസ്ത്രീയുടെ ബന്ധത്തിന് തെളിവായിട്ടാണ് ചിത്രം മാധ്യമങ്ങള്‍ക്ക് കൈമാറുന്നതെന്നും ഇരയെ തിരിച്ചറിയുന്ന വിധം ചിത്രം പ്രസിദ്ധീകരിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പോടെയാണ് മിഷനറീസ് ഓഫ് ജീസസ് ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.
ബലാത്സംഗ കേസുകളില്‍ ഇരകളുടെ സ്വകാര്യത കര്‍ശനാമായും പാലിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് മറികടന്നാണ് മിഷനറീസ് ഓഫ് ജീസസ് ചിത്രങ്ങൾ പുറത്തുവിട്ടത്.അതേസമയം, ഫ്രാങ്കോയ്ക്കെതിരേ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത് ഇരയെ അപമാനിക്കാനാണെന്നും ഇത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക