മംഗളൂരു-ബംഗളൂരു ട്രെയിൻ സർവീസുകൾ താറുമാറായി. മണ്ണിടിച്ചിലിനെ തുടർന്നാണ് തടസ്സപ്പെട്ടത്. സകലേഷ്പൂരിനും സുബ്രഹ്മണ്യറോഡിനും ഇടയിലെ ചൂരം മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്നു ബംഗളൂരുവിൽനിന്നു മംഗളൂരു വഴി കണ്ണൂരിലേക്കും കാർവാറിലേക്കുമുള്ള ട്രെയിനുകൾ സെപ്റ്റംബർ 20 വരെ റദ്ദാക്കി.
67 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. റെയിൽവേ ട്രാക്കിലെ മണ്ണ് നീക്കിയുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ഇതേതുടർന്നാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ:
സെപ്റ്റംബർ 15, 19: കെഎസ്ആർ ബംഗളൂരു- കണ്ണൂർ/ കാർവാർ എക്സ്പ്രസ് (16511/16513)
സെപ്റ്റംബർ 16, 17: കെഎസ്ആർ ബംഗളൂരു- കണ്ണൂർ/കാർവാർ എക്സ്പ്രസ് (16517/16523)
സെപ്റ്റംബർ 16,17,18,19: കണ്ണൂർ/കാർവാർ- കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് (16512/16514)
സെപ്റ്റംബർ 20: കണ്ണൂർ/ കാർവാർ-കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് (16518/16524)
കൊച്ചിയിൽ പണം വച്ച് ചീട്ടുകളി; പിടിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക