ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പിഎസ്എൽവിയുടെ സി 42 റോക്കറ്റ് ഇന്ന് കുതിച്ചുയരും. യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎൽ), നോവഎസ്എആർ, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക.
വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ശനിയാഴ്ച ആരംഭിച്ചിരുന്നു. ഇന്ത്യൻ സമയം 10.07 നായിരിക്കും ശ്രീഹരിക്കോട്ടയിൽനിന്നുള്ള വിക്ഷേപണം. 800 കിലോഗ്രാമിലേറെയാണ് രണ്ട് ഉപഗ്രഹങ്ങൾക്കുംകൂടി ഭാരം.
വനഭൂപട നിർമാണം, സർവേ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ വിശകലനം തുടങ്ങിയവയാണു ഉപഗ്രഹങ്ങളാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക