ശക്തികുളങ്ങര കുരിശടിയ്ക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. മരുത്തടി സ്വദേശികളായ പ്രശാന്ത് ചന്ദ്രൻ, ജിതിൻ എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽനിന്നു വരികയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക