ഈന്തപ്പഴം വളരെ ഗുണങ്ങൾ നിറഞ്ഞതാണ്. വെറും വയറ്റില്‍ ഒരു ഈന്തപ്പഴം എടുത്തു കഴിക്കുന്നതിനെക്കാള്‍ ഗുണം മറ്റൊന്നിനുമില്ല. വെറുതെ കഴിച്ചാലും ജ്യൂസ് ആക്കി തേന്‍ മിക്സ് ചെയ്ത് കഴിച്ചാലും നല്ലതാണ്. ഈന്തപ്പഴം ജ്യൂസ് തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.
കുരുവില്ലാത്ത ഈന്തപ്പഴം മൂന്നോ നാലോ എണ്ണം എടുത്ത് വെള്ളത്തിലിട്ട് വെക്കാം. ചെറുതായി കുതിര്‍ന്നു കഴിഞ്ഞാല്‍ മിക്സിയിലിട്ട് അരച്ചെടുക്കാം. അല്പം പഞ്ചസാര പാലും തേനും ചേര്‍ത്ത് മിക്സ് ചെയ്യാം. ഈന്തപ്പഴം ജ്യൂസ് തയ്യാര്‍.
ഈ ജ്യൂസ് വെറുംവയറ്റില്‍ കഴിക്കുന്നതോടെ അമിത വണ്ണം ഇല്ലാതാകും. അതുപോലെ ഗര്‍ഭിണികളും ഇത് കഴിക്കണം എന്നു പറയുന്നത് സപഖപ്രസവത്തിനാണ്. ഇത് ഗര്‍ഭപാത്ര വികാസത്തിനും ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനും കാരണമാകുന്നു.
കൂടാതെ ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇത് സഹായിക്കും. ക്യാന്‍സര്‍ കോശങ്ങള്‍ ശരീരഭാഗങ്ങളിലേക്ക് പടരുന്നത് ഇല്ലാതാക്കുന്നു. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാനും ഈന്തപ്പഴം ജ്യൂസ് നല്ലതാണ്.
അമിതഭാരം കുറയ്ക്കണോ..; എങ്കിൽ വയറുനിറച്ചുള്ള പ്രാതല്‍ ശീലമാക്കിക്കോളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക