മകൾ ആരാധ്യയ്ക്ക് അരോചകമായി തോന്നുന്ന ചലച്ചിത്രങ്ങളി താനിനി അഭിനയിക്കില്ലെന്ന് അഭിഷേക് ബച്ചൻ. മകൾ ആരാധ്യയെ ഓർത്ത് മാത്രമേ ഇനി ഏത് ചിത്രവും ഏറ്റെടുക്കുകയുള്ളൂ, അതിനി സിനിമയായാൽ പോലും; അഭിഷേക് ബച്ചൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ മാന്‍മര്‍സിയാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുംബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ മകൾ എന്ത് തിരഞ്ഞെടുത്താലും അതിൽ താനും ഭാര്യ ഐശ്വര്യ റായിയും അനാവശ്യമായി ടപെടില്ലെന്നും അതവളുടെ അവക്ഷമാണെന്നും അഭിഷേക് പറഞ്ഞു. തങ്ങളുടെ രക്ഷിതാക്കളും തങ്ങൾക്ക് ആ സ്വാതന്ത്ര്യം തന്നിരുന്നു. ഒരിക്കലും വീട്ടിലേക്ക് അവർ സിനിമയെ കൊണ്ട് വന്നിട്ടില്ല. അച്ഛന് ഒരു സിനിമാ വേഷത്തില്‍ വീട്ടിലെത്തിയത് ഞാനാദ്യം കണ്ടത് ഇന്‍സാനിയാത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്തായിരുന്നു. അന്ന് ഭക്ഷണം കഴിക്കാനായിരുന്നു ആ സിനിമയിലെ പൊലീസ് യൂണിഫോമില്‍ അച്ഛന് വീട്ടിലെത്തിയത്. ഒരു താരദമ്ബതികളുടെ മക്കളെന്ന നിലയില്‍ ഒരിക്കലും തങ്ങളെ വളര്‍ത്തിയിട്ടില്ലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക