നടിയെ ആക്രമിച്ച കേസിൽ നടന് ദിലീപിനെതിരായ നടപടികളെ കുറിച്ച് നിർണായക അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ. നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നല്കിയ കത്തിന്റെ പുറത്താണ് ഇന്നത്തെ ചർച്ച.
കത്തു നല്കി 3 മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടിവേണമെന്ന് നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാലു നടിമാര്‍ സംഘടനയില്‍ നിന്നു രാജിവെച്ചിരുന്നു. ആഗസ്റ്റ് ഏഴിന് ചർച്ച നടന്നെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് നിർണായക യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക