ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമം. എന്‍ഡിഎയുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്.
കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പത്തനംതിട്ടയില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങി. അക്രമമുണ്ടായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.
ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക