ഒരു വീട്ടിൽ ഏറ്റവും പവിത്രമായി കരുതുന്ന സ്ഥലമാണ് പൂജാമുറി. പൂജാമുറിയിൽ നാം പൊതുവെ ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും വയ്ക്കാറുണ്ട്. കൂടുതലും നമുക്കിഷ്ടപ്പെട്ട ദൈവങ്ങളുടെ ചിത്രവും വിഗ്രഹവുമാകും നാം കൂടുതൽ വയ്ക്കുക. എന്നാൽ പൂജാമുറിയിൽ ചിത്രങ്ങളും വിഗ്രഹങ്ങളും സൂക്ഷിക്കുന്നതിന് ചില ചിട്ടകളും നിഷ്ഠകളുമുണ്ട്. അവ എന്താണെന്ന് നോക്കാം.
കൃഷ്ണനും രാധയും
പൂജാമുറിയില്‍ കൃഷ്ണനും രാധയും രുക്മിണിയും മീരയുമായുള്ള വിഗ്രങ്ങളോ ഫോട്ടോകളോ വേണ്ട. ഇതുപോലെ ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും. ഇത് വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.
ലക്ഷ്മീദേവി
പണത്തിന്റെ ദേവതയാണ് ലക്ഷ്മീദേവി. പക്ഷിയ്ക്കു മേലിരിയ്ക്കുന്ന ലക്ഷ്മിദേവിയേയും പൂജാമുറിയില്‍ വയ്ക്കരുത്. ഇത് പണം വന്നാലും നഷ്ടപ്പെടുമെന്നാണ് ഫലം കാണിയ്ക്കുന്നത്.
ഗണപതി
ഗണപതി വിഗ്രഹം പൂജാമുറിയില്‍ വയ്ക്കാം. നല്ലതാണ്. എന്നാല്‍ ഗണപതിയുടെ മൂന്നു വിഗ്രഹങ്ങളോ ഫോട്ടോകളോ ആയി പൂജാമുറിയില്‍ വയ്ക്കരുത്.
ശിവലിംഗം
ശിവലിംഗം പൂജാമുറിയില്‍ വയ്ക്കരുത്. ക്ഷേത്രങ്ങളിലാണ് ഇത് ഉചിതം. വീട്ടില്‍ വച്ചാല്‍ കൃത്യമായ ശുദ്ധിയും പൂജയുമില്ലെങ്കില്‍ ശിവകോപം ഫലമാണ്.ഇതുപോലെ നടരാജ വിഗ്രഹം പാടില്ല. നടരാജന് കോപിഷ്ഠനായ ശിവ രൂപമാണ്.
പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ
പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ പൂജാമുറിയില്‍ പാടില്ല. ഇത് പ്രാര്‍ത്ഥനയിലെ ഏകാഗ്രത നശിപ്പിയ്ക്കും.ദോഷമാണ് ഫലം. ലോഹം കൊണ്ടുളള വിഗ്രഹമെങ്കില്‍ ഇത് പോളിഷ് ചെയ്യണം. നിറം മങ്ങിയതു സൂക്ഷിയ്ക്കുന്നതു നല്ലതല്ല.
നിങ്ങളുടെ വീട്ടിൽ ഗണപതി വിഗ്രഹം സൂക്ഷിച്ചിട്ടുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക