കേരളീയരെ നാണംകേട്ടവർ എന്ന് വിളിച്ചധിക്ഷേപിച്ച റിപ്പബ്ലിക്ക് ചാനല്‍ വാര്‍ത്താ അവതാരകന് അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്. സി.പി.എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കേസ് ഫയല്‍ ചെയ്തത്. പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയിലലാണ് അദ്ദേഹം അർണബിനെതിരെ പരാതി നൽകിയത്. കണ്ണൂർ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്.
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യില്നിന്ന് 700 കോടി രൂപ സഹായധനമായി ലഭിക്കുമെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരളീയരെ അപമാനിക്കുന്ന രീതിയിൽ അർണബ് പ്രസ്താവന നടത്തിയെന്നാണ് കേസ്.
പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും 10 കോടി രൂപ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയായി ഒടുക്കണമെന്നും കാണിച്ച് വക്കീല്‍നോട്ടീസയച്ചിരുന്നു.
എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ചാനലില്‍ ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പിശകില്ലെന്നും കാണിച്ച് അര്‍ണബ് വക്കീല്‍നോട്ടീസിന് മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഡ്വ. വി.ജയകൃഷ്ണന് മുഖേന കോടതിയെ സമീപിച്ചത്. കേസില്‍ നവംബർ ഏഴിന് ഹര്ജിക്കാരനില്നിന്നു തെളിവെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക