ശബരിമല വിഷയത്തിൽ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിലയ്ക്കലിൽ നടന്ന സംഘർഷത്തിനിടയിൽ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. വാഹനങ്ങള്‍ തകര്‍ത്ത പോലീസുകാരുടെ നടപടിയെ ഡ്യൂട്ടിയുടെ ഭാഗമായി കാണാനാകില്ലെന്നു പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥനേക്കൊണ്ട് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു.
മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിലും കോടതി സർക്കാരിനെ വിമർശിച്ചു. മാധ്യമങ്ങളെ തടഞ്ഞത് എന്തിനാണെന്നു ചോദിച്ച കോടതി മാധ്യമങ്ങള്‍ സന്നിധാനത്തെത്തിയാല്‍ അതിന്റെ ഗുണം സര്‍ക്കാരിനും ഉണ്ടെന്നും നിരീക്ഷിച്ചു. അതോ സന്നിധാനത്ത് മറ്റെന്തെങ്കിലും നടപ്പാക്കാനാണോ മാധ്യമങ്ങളെ തടഞ്ഞതെന്നും കോടതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക