മലയാളത്തിൽ ഏറെ ഹിറ്റായ റിയാലിറ്റി ഷോയായ ബിഗ്ബോസിലെ മത്സരാർത്ഥിയായിരുന്ന ഷിയാസ് കരീമിനെതിരെ വധശ്രമത്തിന് കേസ്. ബിഗ്ബോസിലെ തന്നെ സഹതാരമായ ഡേവിഡ് ആണ് ഷിയാസിനെതിരെ കേസെടുത്തത്. തനിക്കെതിരെ ഷിയാസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടെന്നാന്ന് ഡിജിപിക്ക് നല്കിയ പരാതിയിലുള്ളത്. ഡിജിപി അന്വേഷണത്തിനായി തൃക്കാക്കര എ സി പി ക്ക് കൈമാറി.
അതേ സമയം തനിക്കെതിരായ പരാതിയില്‍ മാനനഷ്ട്ടക്കേസ് നല്‍കുമെന്ന് ഷിയാസ് അറിയിച്ചു. മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് തനിക്കെതിരെയുള്ള പരാതിക്ക് പിന്നിലെന്നും ഷിയാസ് പറഞ്ഞു. ബിഗ് ബോസിലെ തന്റെ മുന്നേറ്റത്തില്‍ അസൂയ പൂണ്ട സഹതാരങ്ങള്‍ പരാതിക്കാരനായ ഡേവിസിനെ ആയുധമാക്കുകയാണെന്നാണ് ഷിയാസ് പറയുന്നത് .
ബിഗ് ബോസ് ഹൗസിലെ തര്‍ക്കങ്ങള്‍ പരാതിക്ക് പിന്നിലുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി തന്നെ അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക