കോഴിക്കോട് : ബന്ധുനിയമന വിവാദത്തെ തുടർന്ന് ജനറൽ മാനേജർ പദവി ഒഴിയുന്നുവെന്ന് കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ്.
ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പ്രതികരിച്ചു.
തന്നെ തിരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയയ്ക്കണമെന്നും അദീബ് ആവശ്യപ്പെട്ടു.
ഇമെയിൽ സന്ദേശത്തിലൂടെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ എംഡിക്ക് രാജിക്കത്ത് നൽകിയത്. നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം അദീബിന്റെ രാജി ചർച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക