ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ മോഹൻലാൽ തന്നെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
“നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു.
“തൂവാനത്തുമ്പികളി”ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് “ഇട്ടിമാണി മേയ്ഡ് ഇൻ ചൈന”. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു…”; മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക