തിരുവനന്തപുരം: കൊച്ചുവേളിയിൽ സിഗ്നല്‍ തകരാര്‍ കാരണം ട്രെയിനുകള്‍ വൈകുന്നു. ഇത് കാരണം തിരുവനന്തപുരത്ത് എത്തേണ്ടതും ഇവിടെനിന്നു പുറപ്പെടേണ്ടതുമായ എല്ലാ ട്രെയിനുകളും വൈകുകയാണ്.
സിഗ്നല്‍ തകരാര്‍ കാരണം പരശുറാം, മധുര പാസഞ്ചര്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം കഴക്കൂട്ടത്ത് പിടിച്ചിട്ടു. ശനിയാഴ്ച്ച രാത്രിയോടെ സിഗ്നല്‍ തകരാര്‍ പരിഹരിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക