പുതുവത്സരത്തിൽ കാറുകളുടെ വില ഉയര്‍ത്തുമെന്ന് ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു .വാഹനങ്ങളുടെ ഉല്പാദനച്ചെലവ്, പാര്‍ട്സുകളുടെ വില ഉയരുന്നത്, രൂപയുടെ മൂല്യം ഇടിഞ്ഞത് തുടങ്ങി കാരണങ്ങള്‍ മൂലമാണ് ഇപ്പോള്‍ ഇങ്ങനെ വില ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കമ്പനി നല്കുന്ന വിശദീകരണം.
കൂടാതെ, 34.50 ലക്ഷം മുതല്‍ 2.45 കോടി രൂപ വരെയാണ് വില വരുന്നത്. എസ്.യു.വി. എക്സ് 1 മുതല്‍ 7 സീരീസ് സെഡാന് വരെ ആഡംബര വാഹനങ്ങളുടെ വിപുലമായ ശ്രേണിയാണ് ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല, ബിഎംഡബ്ല്യു പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നാല് ശതമാനം വരെ വില ഉയര്‍ത്തുമെന്നാണ് നിലവില്‍ കമ്പനി അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക