പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് കണ്ണൂർ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. 2019 ഫെബ്രുവരി 14 ന് കേസിൽ വീണ്ടും ഹാജരാകണമെന്ന് കോടതി അറിയിച്ചു.
അതെ സമയം സുരേന്ദ്രന്റെ പേരിൽ വധശ്രമത്തിനുള്ള കേസ് നിലനിൽക്കുന്നതിനാൽ ഉടൻ തന്നെ ജയിൽ മോചിതനാകാൻ സാധിക്കില്ല. ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തീര്‍ഥാടകയെ ആക്രമിച്ചുവെന്നതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക