അടുത്തകാലത്ത് മലയാളികൾ ഏറ്റവുമധികം കളിയാക്കിയവരുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ അതിൽ മുൻപന്തിയിൽ തന്നെയുണ്ടാകും നടനും സംവിധായകനുമായ ശ്രീ സന്തോഷ് പണ്ഡിറ്റ്. എന്നാൽ മലയാളികൾക്ക് എന്നൊക്കെ ഒരു സഹായമാവശ്യമായി വന്നിട്ടുണ്ടോ അന്നെല്ലാം അവർ വാനോളം പുകഴ്ത്തുന്ന നടന്മാരെക്കാൾ മുൻപേ ഓടിയെത്തുയതും ഈ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. ഇപ്പോഴിതാ ഗജ ചുഴലിക്കാറ്റിൽ പെട്ട് വലയുന്ന തമിഴ് ജനതയ്ക്കും സഹായവുമായി എത്തിയിരിക്കുകയാണ് സന്തോഷ്.
ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വനാശം ഭവിച്ച തമിഴ്നാട്ടിലെ ജില്ലകളിലേക്ക് സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ചെറിയ സഹായങ്ങള്‍ ചെയ്യുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. ഗജ ബാധിക്കപ്പെട്ട ജില്ലകളുടെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും കുറിപ്പില്‍ സന്തോഷ് വിവരിക്കുന്നുണ്ട്. പ്രളയ സമയത്ത്
കേരളത്തിന് കോടികളുടെ സഹായം നല്കിയ തമിഴ്നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ് ഈ പര്യടനമെന്നും താരം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/santhoshpandit/videos/515077618972089/
പ്രളയകാലത്ത് കേരളത്തിലെ വിവിധ ജില്ലകളിലായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സന്തോഷ് എത്തിയിരുന്നു. വയനാടന്‍ മേഖലകളിലായിരുന്നു സഹായവുമായി താരം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക