അനുസിതാര, ഷിജു വിൽസൺ, ഷഫറുദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ കെ സാജൻ സംവിധാനം ചെയ്യുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കോഴിക്കോടും പരിസരത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക