ജമ്മു കശ്മീരിന്റെ വിവിധ മേഖലകളില്‍ അതിശൈത്യം. തലസ്ഥാനമായ ശ്രീനഗറില്‍ മൈനസ് 2.8 ഡിഗ്രിയാണ് താപനില. സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് കഴിഞ്ഞ രാത്രി ശ്രീനഗറില്‍ രേഖപ്പെടുത്തിയത്. വരുന്ന മൂന്ന്, നാല് ദിവസങ്ങളില്‍ താപനില കൂടുതല്‍ താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ലേയിലാണ് ശൈത്യം ശക്തമായിരിക്കുന്നത്. ഇവിടെ മൈനസ് 10.9 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഗുല്‍മര്‍ഗില്‍ മൈനസ് 4.0 ഡിഗ്രി സെല്‍ഷ്യസും പല്‍ഗാമില്‍ മൈനസ് 5.2 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില.
കാര്‍ഗിലില്‍ മൈനസ് 8.2 താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക