വീട്ടില്‍ എന്നല്ല എവിടെയും വൃത്തിയുള്ള ശുചിമുറിയില്‍ കയറാനാണ് നാം ആഗ്രഹിക്കുന്നത് അതുകൊണ്ട് തന്നെ എല്ലാദിവസവും ശുചിമുറി വൃത്തിയാക്കുന്ന ശീലം നാം പാലിക്കേണ്ടിയിരിക്കുന്നു. സമയമില്ല എന്ന ഒഴിവുകഴിവുകള്‍ ഉണ്ടെങ്കില്‍ തന്നെയും ബാത്റൂം വൃത്തിയായി തന്നെ സൂക്ഷിക്കണം. അതിനായി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, വൃത്തിയുള്ളിടത്തെ ആരോഗ്യമുള്ളൂ എന്നാണല്ലോ. അത് തുടങ്ങുന്നത് ബാത്റൂമില്‍ നിന്ന് തന്നെയാകട്ടെ. നിങ്ങളുടെ ബാത്റൂം തിളങ്ങി നില്ക്കാന് ദിവസവും പാലിക്കേണ്ട ചില ശീലങ്ങള്‍ ഇവയാണ്:
എല്ലാ ദിവസവും ട്രാഷ് കാനില്‍ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക. ഇത് നിറഞ്ഞു ഇരുന്നാല്‍ ബാത്റൂമില്‍ ദുര്‍ഗന്ധം ഉണ്ടാക്കും. അതുകൊണ്ട് ദിവസവും ട്രാഷ് ക്യാന്‍ ശൂന്യമാണെന്ന് ഉറപ്പ് വരുത്തുക.
ബാത്റൂമിലെ വായു ശുദ്ധമാക്കാനായി എപ്പോഴും നിങ്ങള്‍ കയറുമ്പോൾ എക്സ്ഹോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്യുക.
മുഖം കഴുകുമ്പോൾ തന്നെ സിങ്കും വെള്ളമൊഴിച്ചു കഴുകാന്‍ ശ്രദ്ധിക്കുക. അപ്പോള്‍
പല്ലുതേയ്ക്കുമ്പോഴുള്ള ടൂത്ത്പേസ്റ്റിന്റെ പാടുകളും മാറും. അങ്ങനെ രാവിലെ തന്നെ സിങ്കും വൃത്തിയായിരിക്കും.
കുളിച്ചു വൃത്തിയായ ശേഷം ഏതാനും മിനിറ്റുകള്‍ ചുറ്റുമുള്ള ചുമരു വൃത്തിയാക്കാനായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ് അതിനായി വെള്ളവും വിനാഗിരിയും ചേര്‍ന്ന മിശ്രിതം ഷവര്‍ വാള് കഴുകാന്‍ മികച്ചതാണ്. എല്ലാ ദിവസവും കുളിച്ചശേഷം അധിക നനവ് ചെറുതായി ബ്രെഷ് ചെയ്യുകയാണെങ്കില്‍ പിന്നീട് ബാത്റൂം വൃത്തിയാക്കുന്ന പ്രയാസം കുറഞ്ഞുകിട്ടും.
ഓരോ ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഷവറിന്റെ തലഭാഗത്തു അല്പം വിനാഗിരി പുരട്ടുക.രാവിലെ തിളങ്ങുന്ന ഷവര്‍ ആയിരിക്കും കാണാന്‍ സാധിക്കുക.
നിങ്ങളുടെ ടോയിലറ്റില്‍ കറകള്‍ ഉണ്ടെങ്കില്‍, 3കപ്പ് വിനാഗിരി ടോയിലറ്റില്‍ ഒഴിച്ച് കുറച്ചു മിനിറ്റിന് ശേഷം ടോയിലറ്റ് ബ്രെഷ് ഉപയോഗിച്ച് കഴുകി നോക്കു , ഇങ്ങനെ ചെയ്യുന്നതിലൂടെ തിളങ്ങുന്ന ടോയ്ലറ്റ് ആയിരിക്കും കാണാന്‍സാധിക്കുക .
ദിവസവും കുളിച്ചശേഷം സ്ക്യുഗീ ഉപയോഗിച്ച് ടബ്ബ് വൃത്തിയാക്കുക. ഇത് ദിവസവും ചെയ്താല്‍ ടബ്ബില്‍ ബാക്ടീരിയയും അഴുക്കും ഉണ്ടാകുന്നത് നല്ല രീതിയില്‍ തന്നെ തടയാന്‍ സാധിക്കും. ഷവര്‍ ഗ്ലാസ് ചുമരിലും വാതിലിലും ഇത് ചെയ്യാവുന്നതാണ്. കൂടാതെ കാല്‍സ്യം അടിയുന്നതും വെള്ളത്തിന്റെ പാടുകളും ഇവ കൊണ്ട് മാറ്റാന്‍ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക