രേഖകളില്ലാതെ ഇഷ്ടിക കടത്താന്‍ ശ്രമിച്ചതിന് കലക്ടറുടെ സ്ക്വാഡ് പിടികൂടി പോലിസിന് കൈമാറിയ വാഹനത്തില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ടിപ്പര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയിലധികം വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടിപ്പറിനു മുകള്‍ ഭാഗത്തു മാത്രം ഇഷ്ടിക അടുക്കി വെച്ച് അടിവശത്ത് ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ് കണ്ടെത്തിയത്. 94 ചാക്കുകളിലായാണ് ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഷൗക്കത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം ശ്രീകൃഷ്ണപുരം പ്ലാവിളയില്‍ പ്രദീപ് കുമാറാണ് ഓടിച്ചിരുന്നത്. ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് ചിറ്റൂര്‍ പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക