ദോഹ: എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ദോഹ-കണ്ണൂര്‍ സെക്ടറിലെ സര്‍വീസിന് ഇന്ന് ആരംഭിക്കും. ഈ സെക്ടറില്‍ ആഴ്ചയില്‍ നാലു സര്‍വീസുകളാണുണ്ടാകുക. തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും ഇത്.
ദോഹ കണ്ണൂര്‍ വിമാനം(ഐഎക്സ്0774) ഇന്നു രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും. കണ്ണൂര്‍ ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. നാലു മണിക്കൂറും15 മിനിറ്റുമായിരിക്കും യാത്രാ സമയം.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് പുതിയ സര്‍വീസ് ഗുണകരമായിരിക്കും. ബോയിങ് 737800 വിമാനമായിരിക്കും സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക