അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപാ നാണയങ്ങൾ പുറത്തിറങ്ങുന്നു. വാജ്പേയിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ നാണയങ്ങൾ പുറത്തിറക്കുമെന്ന് ആർ ബി ഐ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
നാണയത്തിന്റെ പുറകുവശത്ത് വാജ്പേയിയുടെ ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തിരിക്കും. കൂടാതെ അദ്ദേഹത്തിന്റെ ജനന മരണ വർഷങ്ങളായ 1924, 2018 എന്നിവയും മുദ്രണം ചെയ്തിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക