തൃശൂര്‍: കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തീയറ്ററില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. രാവിലെ ഷോ നടക്കുന്നതിനിടെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ സംഘമായി എത്തി ഷോ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഹര്‍ത്താലനുകൂലികളും ആരാധകരും തമ്മില്‍ ചെറിയ തോതില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി.
മോഹന്‍ലാല്‍ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് ഇന്നാണ് ലോകമെമ്ബാടും റിലീസ് ചെയ്തത്. ഹര്‍ത്താല്‍ ഒടിയന്റെ ആദ്യദിന കളക്ഷനെ ബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരേ മോഹന്‍ലാല്‍ ആരാധകര്‍ നേരത്തെ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക