കുവൈറ്റിൽ മാനേജർ തസ്തിക മുതൽ മുകളിലേക്കുള്ള തസ്തികൾക്ക് ഇനിമുതൽ ഡിഗ്രി നിർബന്ധം. ഈ വിദ്യാഭാസ യോഗ്യത ഇല്ലാത്തവർക്ക് ഇനി വർക്ക് പെർമിറ്റ് പുതുക്കി നൽകുകയില്ല. ജനുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ 2011 ജനുവരിക്ക് മുൻപ് ഇത്തരം തസ്തികകളില്‍ നിയമിതരായവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി കൊടുക്കും. അതേ സമയം അതിന് ശേഷമുള്ളവര്‍ക്ക് ആ തസ്തികയില്‍ ജോലി ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് തെളിയിക്കേണ്ടി വരും. ഇതിനായി ഒറിജിനല്‍ ബിരുദ സര്‍ട്ടിഫക്കറ്റ് തന്നെ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക