മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം കനത്തസുരക്ഷാ വലയത്തിലായിരുന്നു മനിതി സംഘത്തെയും കൊണ്ട് പൊലീസ് സംഘം സന്നിധാനത്തേക്ക് തിരിച്ചത്. അമ്പതിലധികം പൊലീസ് സംഘമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്.
എന്നാല്‍ അമ്പത് മീറ്ററകലെ 200 ഓളം വരുന്ന പ്രതിഷേധക്കാര്‍ ഓടിയടക്കുകയായിരുന്നു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുത്തതോടെ പൊലീസ് 11 പേരേയും പമ്പയിലെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക