ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതക സിലണ്ടറിന്റെ വില കുറച്ചു. സിലണ്ടറൊന്നിന് 5.91 രൂപയാണ് കുറച്ചത്. 14.2 കിലോ ഭാരമുള്ള സബ്സിഡിയുള്ള സിലണ്ടറിന് 500.90 രൂപയായിരുന്നു നേരത്തത്തെ വില. ഇനിയത് 494.99 ആയിരിക്കും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. ഡിസംബര്‍ 1ന് സബ്സിഡിയുളള പാചകവാതകത്തിന് 6.52 രൂപ കുറച്ചിരുന്നു. നിരന്തരമായി ആറ് തവണ വില കൂടിയതിന് ശേഷമായിരുന്നു വില കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്നവിലയാണ് ഇപ്പോള്‍ പാചകവാതകത്തിന് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക