പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി. സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്കോവയുമാണ് ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയത്.
ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ തങ്ങൾക്ക് താല്പര്യമില്ലാത്തതിനാലാണ് മടങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇവരുടെ മടക്കത്തെ സംബന്ധിച്ച് പോലീസും പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക