2019 ൽ പുതിയ രൂപത്തിലും ഭാവത്തിലും ഡോമിനോർ നിരത്തിലിറക്കാനൊരുങ്ങി ബജാജ്. ജനുവരി അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നു കരുതുന്ന ബൈക്കില്‍ ഒട്ടേറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഭാരത് സ്റ്റേജ് 6 (BS 6) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന രൂപകല്പനയാണ് ഇതില്‍ ഏറ്റവും പ്രധാന സവിശേഷത.
മലിനീകരണം നിയന്ത്രണത്തിന്റെ ഭാഗമായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഭാരത് സ്റ്റേജ് 6 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ഇത് മുന്നില്‍ക്കണ്ടാണ് ഡോമിനറില്‍ രൂപ മാറ്റങ്ങള്‍ കമ്പനി ഒരുക്കുന്നത്. കൂടുതല്‍ കരുത്തിന് വേണ്ടി ബജാജ്, കംപ്രഷന്‍ ആനുപാതം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക