തിരുവനന്തപുരം: വിതുരയില്‍ യുവാവിനെ പടക്കം എറിഞ്ഞശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം. മലയടി പുളിമൂട് സ്വദേശി അനസിനാണ് പരിക്കേറ്റത്. പ്രതികള്‍ ഉപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു
ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം ഇന്നോവ കാറിലെത്തിയ സംഘം വെട്ടിപരുക്കേല്പ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അനസുമായി വ്യക്തിവൈരാഗ്യമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക