ജയറാമിനെ നായകനാക്കി ലിയോ തദേവൂസ് ഒരുക്കുന്ന ചിത്രം ലോനപ്പന്റെ മാമോദിസ ഫെബ്രുവരി 1 ന് തീയേറ്ററുകളിലെത്തും. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ശാന്തികൃഷ്ണയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നസെന്റ്, ഇവ പവിത്രന്, നിഷാ സാരംഗ്, ദിലീഷ് പോത്തന്, അലന്‍സിയര്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില്‍ ബിനോയ് മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക