സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ എല്ലാ വർഷവും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. കമൽ സംവിധാനം ചെയ്ത ആമി, ബീന പോള്‍ എഡിറ്റിംഗ് നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ സിനിമകള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം വന്നതോടെയാണ് ഇത്തവണത്തെ വിവാദം തുടങ്ങിയത്. സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ ഓഫീസില്‍ നിന്നുമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ഇത്തരമൊരു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇക്കുറി എത്തിയ 105 സിനിമകളില്‍ നിന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ സംവിഝാനം ചെയ്ത ആമിയും അക്കാദമി വൈസ് ചെയര്മാന് ബീന പോള്‍ എഡിറ്റിംഗ് ചെയ്ത് ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രം മന്ത്രി എകെ ബാലന് ആവശ്യപ്പെട്ടിരിക്കുകയാണ്.
അക്കാദമി ഭാരവാഹികളുടെ സിനിമകള്‍ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നതില്‍ ധാര്‍മികമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടി കാണിച്ചാണ എകെ ബാലന് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക