കണ്ണൂർ : കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി സഞ്ചാരികളെ ആകർഷിക്കാൻ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ,വ്യവസായ വാണിജ്യ ഡിറക്ടറേറ്റ് കൈത്തറി ടെക്സ്റ്റിൽസ് ഡിറക്ടറേറ്റ് എന്നിവർ ചേർന്ന് കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിൽ തിരക്കേറുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് 9 വരെയാണ് മേളനടക്കുന്നത്.
കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായതോടെ ജില്ലയുടെ വ്യവസായിക വാണിജ്യ സാധ്യതകൾ ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
കരകൗശല വസ്തുക്കളുടെ നിർമ്മാണം നേരിൽ കാണാനും വാങ്ങാനും സാധിക്കും. മലബാറിന്റെ രുചിയേറും വിഭവങ്ങളുമായി ഭക്ഷണ സ്റ്റാളുകളും മേളയിൽ സജ്ജമാണ്.
മേളയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ രത്നം-ഇരുമ്പ് തുടങ്ങിയവയിൽ വൈവിധ്യമുള്ളവർ ശിൽപികൾ തുടങ്ങിയവരുടെ സജീവ സാന്നിധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക