കോട്ടയം: നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞ് കയറി സഹോദരിമാര്‍ക്ക് ജീവന് നഷ്ടമായി.
പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു.
ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് അപകടം ഉണ്ടായത്. മറ്റൊരു കാര്‍ തന്റെ കാറിന്റെ പിന്‍വശത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
പേരൂര്‍ സ്വദേശികളായ അനു(19), സഹോദരി നീനു (16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക