ഇന്ത്യയൊട്ടാകെ ലോക്സഭാ ഇലക്ഷൻ ചൂടിലാണ്. സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഇഴയടുപ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ജനപ്രീതി സമ്പാദിച്ച നേതാക്കളിൽ പലരും സിനിമാരംഗത്ത് നിന്നുള്ളവരായിരുന്നു എന്ന കാര്യം എടുത്തു പറയേണ്ടതാണ്.
2019 ലെ ലോക്സഭാ ഇലക്ഷനിൽ ജനവിധി തേടുന്ന താരസാന്നിധ്യങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, സുരേഷ് ഗോപി തുടങ്ങി നിരവധി താരങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നി അബ്ബാ തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും കേരളത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന ഏക താരം ഇന്നസെന്റാണ്. ചാലക്കുടി മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ ഇന്നസെന്റ് ഇക്കുറി മത്സര രംഗത്തേക്കില്ലെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ മത്സരംഗത്തെ താരം ഇന്നസെന്റ് മാത്രമാണെന്ന് വ്യക്തമായി. ചാലക്കുടിയിൽ നിന്ന് തന്നെയാണ് ഇന്നസെന്റ് ഇക്കുറിയും ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പിസി ചാക്കോയെ 13,884 വോട്ടുകൾക്കാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്.
മത്സരിക്കുമെന്ന കാര്യം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും തമിഴകത്ത് നിന്നും ജനവിധി തേടുന്ന തരാം കമൽഹാസൻ ആയിരിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. മക്കൾ നീതി മയ്യം എന്ന സ്വന്തം പാർട്ടിയിലൂടെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സജീവ സാന്നിധ്യമുണ്ടാകുമെന്ന് കമൽഹാസൻ വ്യക്തമാക്കിയിട്ടുണ്ട്. മിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം സ്ഥാനാർത്ഥികളെ നിർത്തും. ടോർച്ചാണ് മക്കൾ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം.
കർണാടകത്തിൽ മാണ്ഡ്യ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് സുമലത. ഭർത്താവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷീന്റെ മണ്ഡലത്തിൽ മത്സരിക്കണമെന്നായിരുന്നു സുമലതയുടെ നിലപാട്. എന്നാൽ മാണ്ഡ്യ സീറ്റ് കോൺഗ്രസിന് വിട്ടു നൽകാൻ ജെഡിഎസ് വിസമ്മതിച്ചതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുകയായിരുന്നു സുമലത. കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമാ താരവുമായ നിഖിലാണ് മാണ്ഡ്യയിലെ എതിർസ്ഥാനാർത്ഥി.
ബെംഗളൂരുവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. ബിജെപി സർക്കാരിനെ പല വേദികളിലും ശക്തമായ ഭാഷയിൽ തന്നെ വിമര്ശിച്ചിട്ടുള്ളയാളാണ് പ്രകാശ്.
ബംഗാളിൽ ബിജെപിക്കുള്ള 2 ലോക്സഭാ സീറ്റുകളാണ് ഡാർജിലിഗും അസാൻസോളും. ഇതിൽ അസാൻസോളിൽ പ്രമുഖ ബംഗാളി സിനിമാ താരമായ മൂൺ മൂൺ സെന്നാണ് തൃണമൂൽ സ്ഥാനാർത്ഥി. യുവ താരങ്ങളായ നുസ്രത് ജഹാന്റെയും മിമി ചക്രവർത്തിയുടെയും പേരുകൾ അപ്രതീക്ഷിതമായാണ് തൃണമൂൽ പട്ടികയിൽ ഇടം പിടിച്ചത്. ജാദവ് പൂരിലും, ബഷീർഹട്ടിലുമാണ് ഇരുവരും യഥാക്രമം മത്സരിക്കുന്നത്. തീയേറ്റർ ആർട്ടിസ്റ്റ് അർപ്പിത ഘോഷ്, ശതാബ്ദി ഘോഷ്, ദീപക് അധികാരി, ഇന്ത്യൻ ഫുട്ബോൾ താരം പ്രസൂൺ ബാനർജി എന്നിവരാണ് തൃണമൂൽ ലിസ്റ്റിലെ മറ്റ് താരങ്ങൾ.
ഇവരെക്കൂടാതെ ക്രിക്കറ്റ് താരങ്ങളായ കീർത്തി ആസാദ്, മുഹമ്മദ് അസറുദ്ദീൻ, ഗൗതം ഗംഭീർ, സിനിമാ താരങ്ങളായ ഹേമാ മാലിനി, ധർമേന്ദ്ര, നഗ്മ, ഷിൽപ്പാ ഷിൻഡെ, അസവരി ജോഷി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക