കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോ ആണ് തൃശൂർ ചേലക്കരയിൽ അപൂർവ്വ രോഗം ബാധിച്ച് വികൃതരൂപവുമായി ജീവിക്കേണ്ടി വന്ന പ്രീതിയെക്കുറിച്ചുള്ളത്. സാമൂഹികപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ വാർത്ത ജനങ്ങൾക്കിടയിലേക്ക് കൊണ്ടുവന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്കകം 42 ലക്ഷത്തോളം രൂപയാണ് പ്രീതിയുടെ അക്കൗണ്ടിലേക്ക് വന്നത്. ഇതിനു പുറമെ പ്രീതിയെ നേരിട്ടും സഹായിച്ച പലരുമുണ്ട്.
ആവശ്യത്തിലധികം പണം അക്കൗണ്ടിലേക്ക് ലഭിച്ചതിനാൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയും സുശാന്ത് തന്റെ എഫ് ബി പേജിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാൽ പിന്നീട് സുശാന്ത് വന്ന ലൈവിലാണ് കാര്യങ്ങളുടെ സത്യാവസ്ഥ പുറംലോകം അറിഞ്ഞത്.
തന്റെ ചികിത്സയ്ക്കാവശ്യമായ പണം എടുത്തതിന് ശേഷം ബാക്കിയുള്ള തുക തന്നെപ്പോലെ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് നൽകാമെന്ന് പ്രീതി നേരത്തെ സമ്മതിച്ചിരുന്നതായും എന്നാൽ പണം വന്നപ്പോൾ പറഞ്ഞ വാക്കെല്ലാം പ്രീതി മാറ്റി പറഞ്ഞുവെന്നും മാത്രവുമല്ല സുശാന്ത് അറിയാതെ നാല് ലക്ഷത്തോളം രൂപ പ്രീതി പിൻവലിച്ചുവെന്നും ലൈവിൽ പറയുന്നുണ്ട്. മാത്രവുമല്ല സുശാന്ത് അറിയാതെയും പല ബാങ്ക് അക്കൗണ്ട് നമ്പറുകളും ഇവർ പല സംഘടനകൾക്കും കൊടുത്തിട്ടുണ്ടെന്നുമാണ് അറിയാൻ സാധിക്കുന്നത്.
https://www.facebook.com/SushanthNilambur7/videos/296400901259513/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക